ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിത വിഭാഗം സിംഗിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ്. അമേരിക്കയുടെ താരം തന്നെയായ ഡാനിയേല റോസ് കോളിന്‍സിനെയാണ് സെറീന മൂന്നാം റൗണ്ടില്‍ പരാജയപ്പെടുത്തിയത്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്കോര്‍ 6-4, 6-4. ഖസാക്കിസ്ഥാന്റെ എലേന റൈബാകിനയാണ് പ്രീക്വാര്‍ട്ടറില്‍ സെറീനയുടെ എതിരാളി. സെറീനയെ കൂടാതെ വിക്ടോറിയ അസരങ്ക, അനസ്താസിയ പവ്‌ല്യുചെങ്കോവ തുടങ്ങിയവരും പ്രീക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ മാഡിസണ്‍ കെയ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അസരങ്ക ജയം സ്വന്തമാക്കിയത്.

സ്കോര്‍ 6-2, 6-2. ആര്യന സബലെങ്കെയെയാണ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പവ്‌ല്യുചെങ്കോവ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 2-6, 6-0. പ്രീ ക്വാര്‍ട്ടറില്‍ അസരങ്ക പവ്‌ല്യുചെങ്കോവയെ നേരിടും.