കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണ നയതന്ത്ര ചര്‍ച്ചകളില്‍ ഉത്തരകൊറിയയുടെ രംഗപ്രവേശത്തിനായി കാത്തിരിക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കൊറിയന്‍ ഉപദ്വീപിനെ പൂര്‍ണമായി ആണവ നിരായൂധികരിക്കാനുള്ള മികച്ച മാര്‍ഗം ഉത്തരകൊറിയയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുക എന്നതാണ് – ബ്ലിങ്കന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന ആണവ നിരായൂധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും ഉത്തരകൊറിയയുടെ ഈ വിഷയം ചര്‍ച്ചയായിരുന്നു.
ശരിയായ സന്ദര്‍ഭത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി ചര്‍ച്ച നടത്തുമെന്നും മൂണ്‍ പറഞ്ഞിരുന്നു.
ബൈഡന്‍ അധികാരത്തിലെത്തിലേറിയത് മുതല്‍ ഉത്തരകൊറിയയുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും ഈ ക്ഷണങ്ങളെല്ലാം നിരസിക്കുന്ന നിലപാടായിരുന്നു ഉത്തരകൊറിയ സ്വീകരിച്ചത്.