ആലപ്പുഴ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആലപ്പുഴ കുട്ടനാട്ടില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങി. പുഞ്ചകൃഷിക്ക് ശേഷം വെള്ളംകയറ്റിയ പാടത്ത്, മഴവെള്ളം നിറഞ്ഞതും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

പുളിങ്കുന്ന്, നെടുമുടി, ചമ്ബക്കുളം, കൈനകരി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

ദേശീയ ദുരന്തനിവാരണ സേന കേരളത്തില്‍ എത്തി. ഇവരെ ഒന്‍പത് ജില്ലകളില്‍ വിന്യസിക്കും.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം എന്നീ
ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതസാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.