18 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ള തടവുകാര്‍ക്ക് വാക്സിനേഷന്‍ പെട്ടെന്ന് നടത്തണമെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍.44 വയസ്സിന് മുകളിലുള്ള 1300 തടവുകാരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.

മാര്‍ച്ച്‌ മുതലുള്ള കണക്കുകള്‍ പ്രകാരം 371 കൊവിഡ് കേസുകളാണ് ജയിലിലെ തടവുകാരില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 269 പേര്‍ രോഗമുക്തരായിട്ടുണ്ട്. 205 ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. അതില്‍ 124 ജീവനക്കാര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 81 ജീവനക്കാര്‍ പോസിറ്റീവ് ആയി തുടരുകയാണ്.