രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. നാല് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗവ്യാപനം അതിരൂക്ഷമാണ്. കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം പടര്‍ന്നു പിടിച്ചിരിക്കുന്നത്. നാലു സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാത്രമല്ല, 316 ജില്ലകളില്‍ തീവ്രവ്യാപനമെന്നും 187 ജില്ലകളില്‍ കോവിഡ് വ്യാപനം കുറയുന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇതിനോടകം 17 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഇതിനകം രാജ്യത്ത് വിതരണം ചെയ്തു. ലോക്ക്ഡൗണ്‍ നടപ്പാക്കിയ ശേഷം പല സംസ്ഥാനങ്ങളിലും രോഗമുക്തി വര്‍ധിക്കുന്നുണ്ട്. വാക്‌സിനേഷനില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. അതേസമയം, അടുത്തയാഴ്ച മുതല്‍ റഷ്യയുടെ സ്ഫുട്‌നിക് വാക്‌സിന്‍ രാജ്യത്തെ വിപണിയില്‍ ലഭ്യമാകും.