കോവിഡ് വൈറസ്​ കണങ്ങള്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നിന്നേക്കാ​മെന്ന്​ പഠനം.യു.എസ് സെ​േന്‍റ​​ഴ്​സ്​ ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്​.

ഒരുമാസം മുമ്പ്‌​ രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് നല്‍കിയ മുന്നറിയിപ്പിനെ ശരിവെക്കുന്ന കാര്യങ്ങളാണ്​ മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്​. മൂന്നു മുതല്‍ ആറ് വരെ അടി ദൂരത്തില്‍ വൈറസിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ്​ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്​. ഇത്​ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും. കോവിഡ്​ ബാധിച്ചയാള്‍ ശക്തിയായി ഉച്ഛ്വസിക്കുമ്പോഴും സംസാരിക്കുമ്പോ​ഴും പാട്ടു പാടുമ്പോ​​ഴും ചുമയ്ക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം വൈറസ് പുറത്തുവരും.

ഈ വൈറസിന്​ 15 മിനിറ്റ്​ മുതല്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നില്‍ക്കാന്‍ കഴിയും. ഇതിന്​ ആറടി വരെ സഞ്ചരിക്കാനും കഴിയുന്നതിനാല്‍ അവിടെ നില്‍ക്കുന്നവരിലേക്കും അതിലുടെ സഞ്ചരിക്കുന്നവരിലേക്കും വൈറസ്​ പടരുന്നതിന്​ സാധ്യതയേറെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.