യുഎസില്‍ ജന്മദിനാഘോഷ പരിപാടിക്കിടെ ഉണ്ടായ വെടിവയ്‌പ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.കൊളറാഡോയിലെ ഒരു മൊബൈല്‍ ഹോംപാര്‍ക്കില്‍ അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

കൊലയാളിയുടെ കാമുകിയും സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. പാര്‍ട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച്‌ മരിക്കുകയും ചെയ്തു.