ചൈനയുടെ ലോങ്ങ് മാര്‍ച്ച്‌ 5 ബി റോക്കറ്റ് അവശിഷ്ടങ്ങള്‍ അടുത്ത മണിക്കൂറില്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യത. ഒന്നര മണിക്കൂറിനുള്ളില്‍ ഭൂമിയില്‍ എത്താനാണ് സാധ്യത. എന്നാല്‍ എവിടെയായിരിക്കും അവശിഷ്ടങ്ങള്‍ പതിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.ശാന്ത സമുദ്രത്തില്‍ പതിക്കാനാണ് സാധ്യത.

മണിക്കൂറില്‍ 28,000 കിലോമീറ്റര് വേഗതയില്‍ ഭൂമിയെ വലം വെയ്ക്കുന്ന റോക്കറ്റ് അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിയമരുമെന്നും കാര്യമായ അവശിഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് ചൈനയുടെ നിലപാട്.