ചൈനീസ് കോവിഡ് വാക്‌സീന്‍ സൈനോഫാമിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ഡബ്ല്യുഎച്ച്‌ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സീനാണ്. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സാണ് വാക്സീന്‍ വികസിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ വാക്സീന്‍ പദ്ധതിയായ കോവാക്സില്‍ വരും ആഴ്ചകളില്‍ സൈനോഫാമും ഉള്‍പ്പെടുത്തിയേക്കും. ഡബ്യുഎച്ച്‌ഒയുടെ അംഗീകാരം കിട്ടുന്ന ആറാമത്തെ വാക്സീനാണ് സൈനോഫാം. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം.

എന്നാല്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ പരീക്ഷണങ്ങള്‍ നടത്തി ലഭിച്ച ഫലങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല.