കോവിഡില്‍ വലയുന്ന ഇന്ത്യക്ക് ബ്രിട്ടന്റെ സഹായവുമായി ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം വെള്ളിയാഴ്ച പറന്നുയര്‍ന്നു. വിമാനം ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ ഇറങ്ങും. മൂന്ന് ടണ്‍ ഓക്സിജന്‍ ഉല്പാദന യൂണിറ്റുകള്‍, 1000 വെന്റിലേറ്ററുകള്‍ എന്നിവയാണ് വിമാനത്തിലുള്ളത്.
വടക്കന്‍ അയര്ലാന്ഡിലിലെ ബെല്‍ഫാസ്റ്റില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. അന്റനോവ് 123 എന്ന വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കുന്ന സഹായങ്ങള്‍ റെഡ് ക്രോസിന്റെ സഹായത്തോടെ ആശുപത്രികള്‍ക്ക് എത്തിച്ചുന നല്‍കും.
40 അടി വലിപ്പമാണ് ഓക്സിജന്‍ യൂണിറ്റിനുള്ളത്. മിനിറ്റില്‍ 500 ലിറ്റര്‍ ഓക്സിജന്‍ ഇതില്‍ നിന്ന് ഉല്പാദിപ്പിക്കാന് കഴിയും. ഇത് ഒരു സമയം 50 ആളുകള്‍ക്ക് ഉപയോഗിക്കാന്‍ സഹായിക്കും.