തമിഴ്​നാട്ടില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരു​േമ്ബാള്‍ ഡി.എം.കെ- എ.ഐ.എ.ഡി.എം.കെ സഖ്യങ്ങള്‍ ഇ​ഞ്ചോടിഞ്ച്​ പോരാട്ടത്തില്‍. 234 മണ്ഡലങ്ങളുള്ള തമിഴ്​നാട്ടില്‍ 130ഓളം മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകളാണ്​ പുറത്തുവന്നത്​. 71 സീറ്റുകളില്‍ ഡി.എം.കെ സഖ്യം മുന്നിട്ട്​ നില്‍ക്ക​ു​േമ്ബാള്‍ 65 സീറ്റുകളിലാണ്​ എ.ഐ.എ.ഡി.എം.കെ സഖ്യം മുന്നിട്ട്​ നില്‍ക്കുന്നത്​.
എ.ഐ.ഡി.എം.കെ സഖ്യത്തില്‍ ഒരു സീറ്റില്‍ ബി.ജെ.പി മുന്നിട്ട്​ നില്‍ക്കു​േമ്ബാള്‍ ഡി.എം.കെ സഖ്യത്തില്‍ കോണ്‍ഗ്രസ്​ ഒരു സീറ്റില്‍ ലീഡ്​ ചെയ്യുന്നു.
കമല്‍ഹാസ​ന്‍റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) ഒരു സീറ്റിലും ടി.ടി.വി ദിനകര​ന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) രണ്ട്​ സീറ്റിലും മുന്നിലുണ്ട്​.