നിയമസഭ തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പശ്്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പിക്ക് 82 ഇടത്താണ് ലീഡ്. സി.പി.എമ്മും മറ്റുള്ളവരും ഒന്നു വീതം സീറ്റിലും ലീഡ് ചെയ്യുന്നു.
നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്നിലാണ്. ബി.ജെ.പിയിലെ അധികാരിയാണ് ആദ്യഘട്ടത്തില്‍ ലീഡ് ചെയ്യുന്നത്.
ഡി.എം.കെ വന്‍ കുതിപ്പ് ഉണ്ടാക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം അത്രയ്ക്ക് ശരിയായില്ല എന്ന രീതിയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 234 സീറ്റുകളില്‍ ലീഡ് അറിവായ 185 ഇടത്ത് ഡി.എം.കെ 109 സീറ്റുകളിലും എ.ഐ.എ.ഡി.എം.കെ 75 ഇടത്തും എം.എന്‍.എം ഒരിടത്തും ലീഡ് ചെയ്യുന്നു.
അസമില്‍ ബി.ജെ.പിക്കാണ് ലീഡ്. ബി.ജെ.പി 46 ഇടത്തും കോണ്‍ഗ്രസ് 23 ഇടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു.
പുതുച്ചേരിയില്‍ ബി.ജെ.പി ഏഴിടത്തും കോണ്‍ഗ്രസ് ആറിടത്തും ലീഡ് ചെയ്യുന്നു.