തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം 3,940 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.3 ശതമാനമായി ഉയര്‍ന്നു. 1,572 പേര്‍ രോഗമുക്തരായി. 23,000 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ 3,439 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

ജില്ലയില്‍ പുതുതായി 5,359 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 64,569 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,078 പേര്‍ രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.