ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ വാ​ക്സി​ന്‍ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച്‌ മു​ഖ്യ​മ​ന്ത്രി​മാ​ര്‍. ആ​ന്ധ്ര​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് ക​ത്ത​യ​ച്ച​ത്. വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്.

ര​ണ്ടാം വ്യാ​പ​നം അ​തി​തീ​വ്ര ഘ​ട്ട​ത്തി​ലേ​ക്ക്‌ നീ​ങ്ങു​മ്പോ​ള്‍ ആ​വ​ശ്യ​ത്തി​ന്‌ വാ​ക്‌​സി​ന്‍ കി​ട്ടാ​തെ പ​ല സം​സ്ഥാ​ന​ങ്ങ​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ക​ത്ത​യ​ച്ച​ത്.

കേ​ര​ള​ത്തി​ലും കോ​വി​ഡ് വാ​ക്സി​ന് ക്ഷാ​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്റ്റോ​ക്കു​ള്ള​ത് 25,000 പേ​ര്‍​ക്കു​ള്ള വാ​ക്സി​ന്‍ മാ​ത്ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ മെ​ഗാ ക്യാമ്പു​ക​ള്‍ മു​ട​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യും ആ​രോ​ഗ്യ​വ​കു​പ്പ് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​ന്‍ എ​ത്ര​യും വേ​ഗം എ​ടു​ത്തു​തീ​ര്‍​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​ണ് വാ​ക്സി​ന്‍ ക്ഷാ​മം.