മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ മുതല്‍ 18 വരെ ആണ് ഭക്തര്‍ക്ക് പ്രവേശനം.

48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി. 14 ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. 18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാകും.