ഗാർലന്റ് (ഡാലസ്) ∙ ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി എച്ച്ഇബി ഫാർമസിയുമായി സഹകരിച്ചു കോവിഡ് വാക്സീൻ നൽകുന്നു. ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 8 മുതൽ 1 വരെയാണ് കേരള അസോസിയേഷൻ ഓഫീസിൽ വച്ച് വാക്സീൻ നൽകുന്നതെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ജോൺസൺ ആൻഡ് ജോൺസന്റെ സിംഗിൾ ഡോസ് വാക്സീനാണ് നൽകുന്നത്. ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചായിരിക്കും വിതരണം. വാക്സീൻ സൗജന്യമാണ്. എന്നാൽ ഇൻഷുറൻസ്, മെഡിക്കെയർ എന്നിവ ഉള്ളവർ കാർഡുകൾ കൊണ്ടുവരേണ്ടതാണെന്നും അസോസിയേഷൻ ഭാരവാഹികളായ ദാനിയേൽ കുന്നേൽ, പ്രദീപ് നാഗനൂലിൽ എന്നിവർ അറിയിച്ചു. പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്കാണ് ഇപ്പോൾ വാക്സീൻ നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : ഐവർഗീസ് –214 868 6240