ഹൂസ്റ്റൺ ∙ മാർത്തോമാ ചർച്ച് സൗത്ത് വെസ്റ്റ് റീജിയൺ ഇടവകകളിൽ നിന്നും മൂന്നു വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന പട്ടക്കാർക്ക് ഏപ്രിൽ 6ന് യാത്രയയപ്പു നൽകുന്നു. റീജിയൺ പാരിഷ് മിഷൻ, സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സൂം വഴി സംഘടിപ്പിക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി വെരി. റവ. ചെറിയാൻ തോമസ് അധ്യക്ഷത വഹിക്കും.ഏപ്രിൽ 6 ചൊവ്വാഴ്ച രാത്രി 7 മുതൽ 8 വരെയാണ് (ടെക്സസ് സമയം) യാത്രയയപ്പ് സമ്മേളനം.

റവ. ജേക്കബ് പി. തോമസ് (ട്രിനിറ്റി മാർത്തോമ ചർച്ച് ഹൂസ്റ്റൺ), റവ. ഡോ. അബ്രഹാം മാത്യു, റവ. ബ്ലസൻ കെ. ജോൺ(ഫാർമേഴ്സ് ബ്രാഞ്ച് മർത്തോമ ചർച്ച്), റവ. മാത്യു ജോസഫ് (ഡാളസ് സെന്റ് പോൾസ്), റവ. മാത്യു മാത്യൂസ് (സെഹിയോൻ മാർത്തോമാ ചർച്ച്), റവ. തോമസ് മാത്യു(ഒക്കലഹോമ), റവ. അബ്രഹാം വർഗീസ്, റവ. സജി ആൽബി(ഇമ്മാനുവേൽ മാർത്തോമാ ചർച്ച്, ഹൂസ്റ്റൺ), റവ. ബിജു സൈമൺ (ഓസ്റ്റിൻ മാർത്തോമാ ചർച്ച്) എന്നിവരാണ്.

സ്ഥലമാറ്റം ലഭിച്ച പട്ടക്കാർ, യാത്രയയപ്പ് സമ്മേളനത്തിൽ റീജിയണിലെ എല്ലാവരും പങ്കെടുക്കണമെന്ന് പാരിഷ് മിഷൻ സെക്രട്ടറി സാം അലക്സ്, സേവികാ സംഘം സെക്രട്ടറി ജോളി ബാബു എന്നിവർ അഭ്യർഥിച്ചു.

Zoom Meeting ID- 9910602126

Pass code- 1122