കലിഫോര്‍ണിയ ∙ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ വാലി കലിഫോര്‍ണിയായുടെ അഞ്ചു കര്‍മ്മ പദ്ധതികളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ലോക്കൽ ആൻഡ് ഇന്റർനാഷനൽ ചാരിറ്റിയുടെ ഔദ്യോഗി ഉദ്ഘാടനം നാളെ (ഏപ്രിൽ 4– ഇൗസ്റ്റർ ഞായർ) വൈകിട്ട് 7 മണിക്ക് (CA- Time) യാക്കോബായ സഭയുടെ മോർ ഗ്രിഗോറിയസ് ആശ്രമത്തിലെ അംഗവും, പ്രശസ്ത ഗായകനുമായ Fr. Severios N. Thomas നിർവഹിക്കും. 2020 ലെ വനിതാ വുമൺ ഓഫ് ദ ഇയർ ലക്ഷമി മേനോന്‍ ആശംസകളര്‍പ്പിക്കും.

പ്രസിഡന്റ് കുര്യന്‍ ഇടിക്കുള അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കേരളത്തിലെ കലാകാരന്‍മാര്‍ അണിനിരക്കുന്ന ലൈവ് സംഗീത സായാഹ്നവും ഉണ്ടായിരിക്കും. സെക്രട്ടറി വിനോദ് ചേലക്കല്‍ ആശംസ അര്‍പ്പിക്കും. സംഗീത സന്ധ്യ പ്രേക്ഷകര്‍ക്കു ഫെയ്സ്ബുക്കിലും, യൂട്യുബിലും തല്‍സമയം (Indian Time: April 5th Morning 7.30) ആസ്വദിക്കാവുന്നതാണ്.

YouTube & Facebook link: https://youtu.be/wIyamS1ULXE

FB live link: https://facebook.com/923188378442584