ബാ​ലു​ശ്ശേ​രി: ‘സഖാവ്​ നമ്മുടെ ചങ്കാണ്​, ഇരട്ടച്ചങ്കന്‍ പൊളിയാണ്..’ എന്ന്​ പാട്ടുപാടിയ നടി തെസ്​നിഖാന്‍ കോണ്‍ഗ്രസിന്​ വോട്ട്​ തേടി പ്രചാരണത്തിനിറങ്ങി. ഇടതുപക്ഷത്തിന്​ വോട്ടുതേടി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) ഇറക്കിയ വിവാദ വിഡിയോയിലെ നായികയായ പ്ര​ശ​സ്ത സി​നി​മ നടി തെസ്നിഖാനാണ്​ യു.ഡി.എഫ്​ സ്​ഥാനാര്‍ഥി ധര്‍മജനുവേണ്ടി വോട്ടഭ്യര്‍ഥിച്ച്‌​ കോഴിക്കോട്​ ബാലുശ്ശേരി മണ്ഡലത്തില്‍ പര്യടനം നടത്തിയത്​. ഇതാണ്​ പി.ആര്‍ വര്‍ക്കും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസമെന്ന്​ സോഷ്യല്‍ മീഡിയയില്‍ പരിഹാസമുയര്‍ന്നു.

യു.ഡി.എഫ് കുടുംബസംഗമത്തില്‍ നടി തെസ്നിഖാന്‍ ധര്‍മജനുവേണ്ടി വോട്ടഭ്യര്‍ഥന നടത്തുന്നു

തെസ്​നി ഖാനെ നായികയാക്കി പുകസ എറണാകുളം ജില്ലാ കമ്മിറ്റി ഇറക്കിയ ഹ്രസ്വ വീഡിയോ ഉള്ളടക്കത്തിന്‍റെ പേരില്‍ വന്‍ വിവാദമായിരുന്നു. വിഡിയോയിലൂടെ പ്രചരിപ്പിക്കുന്ന ‘പിന്തിരിപ്പന്‍’ സ്വഭാവവും മുസ്​ലിംകളെ തീവ്രവാദ മുദ്രകുത്തിയതും വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന്​ വീഡിയോകള്‍ പിന്‍വലിക്കാന്‍ സംഘടന നിര്‍ബന്ധിതമാവുകയായിരുന്നു. ഗുണനിലവാരം ഇല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ്​ ഈ വീഡിയോകള്‍ പിന്‍വലിച്ചതെന്ന്​ പുകസ സംസ്ഥാന പ്രസിഡന്‍റ്​ ഷാജി എന്‍ കരുണ്‍ വ്യക്​തമാക്കിയിരുന്നു.

ഞാ​യ​റാ​ഴ്​​ച ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കൂ​ന​ഞ്ചേ​രി, ക​ണ്ണ​ങ്കോ​ട്, പ​റ​മ്ബി​ന്‍​മു​ക​ള്‍, താ​നി​ക്കു​ഴി, പു​ളി​ക്കൂ​ല്‍ താ​ഴെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന യു.​ഡി.​എ​ഫ് കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലാണ്​ തെ​സ്നി​ഖാന്‍ പ​ങ്കെടുത്തത്​. ​

അതിനിടെ, ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്തെ താ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്മാ​രാ​യ ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണും ഹ​രീ​ഷ് ക​ണാ​ര​നും ചാ​ന​ല്‍ മി​മി​ക്രി താ​ര​ങ്ങ​ളാ​യ അ​ജി​ത്, ജി​േ​ന്‍​റാ, അ​ജീ​ഷ്, എ​ബി എ​ന്നി​വ​രും മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. അ​ഹ​മ്മ​ദ്​​കു​ട്ടി ഉ​ണ്ണി​കു​ളം, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ കി​ടാ​വ്, കെ. ​രാ​മ​ച​ന്ദ​ന്‍ മാ​സ്​​റ്റ​ര്‍, ഫൈ​സ​ല്‍ അ​ത്തോ​ളി, വി.​സി. വി​ജ​യ​ന്‍, എ.​കെ. അ​ബ്​​ദു​സ്സ​മ​ദ്, വ​രു​ണ്‍​കു​മാ​ര്‍ എ​ന്നി​വ​രും യോ​ഗ​ങ്ങ​ളി​ല്‍ സം​ബ​ന്ധി​ച്ചു.