ത​വ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു വാ​യി​ച്ചാ​ല്‍ ക​ണ്ണു ത​ള്ളും. ഫി​റോ​സു​മാ​രാ​ണ് ഏ​റെ​യും. പ​ല വീ​ട്ടു​പേ​രി​ലു​ള്ള ഫി​റോ​സു​മാ​ര്‍. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ലി​നു ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യാ​ണ് കു​റെ ഫി​റോ​സു​മാ​ര്‍ അ​പ​ര​ന്‍​മാ​രാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ചി​ഹ്നം നോ​ക്കാ​തെ വോ​ട്ടു ചെ​യ്യു​ന്ന​വ​ര്‍​ക്ക് ആ​കെ ക​ണ്‍​ഫ്യൂ​ഷ​നാ​കും. മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ല്‍​സ​രി​ക്കു​ന്ന ത​വ​നൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി കൈ​പ്പ​ത്തി ചി​ഹ്്ന​ത്തി​ല്‍ മ​ല്‍​സ​രി​ക്കു​ന്ന​ത് ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ലാ​ണ്. ഓ​ണ്‍​ലൈ​ന്‍ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ താ​ര​മാ​യ ഫി​റോ​സ്കു​ന്നം​പ​റ​ന്പി​ലി​ന്‍റെ വോ​ട്ടു​ക​ള്‍ ചോ​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഫി​റോ​സു​മാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​പ​ര ത​ന്ത്രം!എ​തി​രാ​ളി​യു​ടെ വോ​ട്ടു​ക​ള്‍ പ​ല​വ​ഴി​ക്കാ​ക്കാ​നു​ള്ള ഇ​ട​തു​ത​ന്ത്ര​മാ​ണി​തെ​ന്നും വി​മ​ര്‍​ശ​ന​ങ്ങ​ളു​ണ്ട്. ഫി​റോ​സ് കു​ന്ന​ത്ത്പ​റ​ന്പി​ല്‍, ഫി​റോ​സ് നെ​ല്ലം​കു​ന്ന​ത്ത്, ഫി​റോ​സ് പ​രു​വി​ങ്ങ​ല്‍, ഫി​റോ​സ് നു​റു​ക്കു​പ​റ​ന്പി​ല്‍, എ​ന്നീ ഫി​റോ​സു​മാ​രാ​ണ് സ്വ​ത​ന്ത്ര​ന്‍​മാ​രാ​യി രം​ഗ​ത്തു​ള്ള​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ലി​നു​ള്ള വോ​ട്ടു​ക​ള്‍ ചി​ല​തെ​ല്ലാം ഇ​വ​രു​ടെ പെ​ട്ടി​യി​ലും വ​ഴി തെ​റ്റി വീ​ഴു​മെ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ മ​ല്‍​സ​ര​ത്തി​ന്‍റെ ചൂ​ടി​ലാ​ണ് ത​വ​നൂ​ര്‍ മ​ണ്ഡ​ലം.…