ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മികച്ചൊരു പരിഹാരമാണെന്ന് തന്നെ പറയാം. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ ഉറവിടമാണ് കാരറ്റും ബീറ്റ്റൂട്ടും. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് ഇവ രണ്ടും കൊണ്ട് കിടിലനൊരു സൂപ്പ് തയ്യാറാക്കിയാലോ.
വേണ്ട ചേരുവകള്‍.
കാരറ്റ് 1 എണ്ണം
ബീറ്റ്റൂട്ട് 1 എണ്ണം
വെളുത്തുള്ളി 2 അല്ലി
ഇഞ്ചി 1 കഷ്ണം (​ഗ്രേറ്റ് ചെയ്തതു)
പെരുംജീരകം 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കരുമുളക് പൊടി കാല്‍ ടീസ്പൂണ്‍
മല്ലിയില ആവശ്യത്തിന്
നാരങ്ങ നീര് 1 ടീസ്പൂണ്‍
ബട്ടര്‍ 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു കുക്കറില്‍ ബട്ടറും പെരുംജീരകവും ചേര്‍ത്ത് ഒന്ന് ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് കാരറ്റും ബീറ്റ്റൂട്ടും അല്‍പം ഉപ്പും ചേര്‍ത്ത് കൊടുക്കുക. ശേഷം ​ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളി കുക്കറില്‍ ചേര്‍ക്കുക. ശേഷം നല്ല പോലെ വേവിച്ചെടുക്കുക. ശേഷം ഇതൊന്ന് തണുക്കാനായി മാറ്റിവയ്ക്കുക.
തണുത്തതിന് ശേഷം ഇതൊന്ന് പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് പാനിലേക്ക് ഒഴിച്ച്‌ തിളപ്പിക്കുക. ചൂടായി കഴിഞ്ഞാല്‍ നാരങ്ങ നീരും കുരുമുളക് പൊടിയും ചേര്‍ക്കുക. ഒരു ബൗളില്‍ ഒഴിച്ച ശേഷം മുകളില്‍ മല്ലിയിലയിട്ട് അലങ്കരിക്കുക. ശേഷം ചൂടോടെ കുടിക്കുക