ബ്രസീലില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു. ലോകത്ത് ശനിയാഴ്ച സ്ഥിരീകരിച്ച ആകെ 9829 മരണങ്ങളില്‍ 3438 എണ്ണവും ബ്രസീലിലാണ് റിപ്പോര്‍ട്ടുചെയ്തത്. ഇതോടെ 3.10 ലക്ഷം പേര്‍ രാജ്യത്ത് രോഗബാധിതരായി മരിച്ചു. 5.48 ലക്ഷം പേര്‍ മരിച്ച യു.എസിനുപിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ബ്രസീല്‍.

5.76 ലക്ഷം പേര്‍ക്കാണ് ശനിയാഴ്ച രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12 കോടി 74 ലക്ഷമായി ഉയര്‍ന്നു. 27 ലക്ഷം പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. യു.എസിലാണ് ഏറ്റവുംകൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.