നാഗര്‍കോവില്‍: പ്രധാനമന്ത്രി മോദി ഉള്‍പ്പെടെ പ്രമുഖര്‍ കന്യാകുമാരിയിലേക്ക്. കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കന്യാകുമാരിയില്‍ എത്തുന്നു. മുന്‍ എം.പി വസന്തകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കന്യാകുമാരി ലോക്സഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നത്.

രാഹുല്‍ ഗാന്ധി, അമിത്ഷാ, സ്റ്റാലിന്‍, കമല്‍ഹാസന്‍, ശരത്കുമാര്‍ എന്നിവര്‍ കന്യാകുമാരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. ഇന്ന് വൈകുന്നേരം തമിഴ് ചലച്ചിത്ര നടനും ഡി.എം.കെ പാര്‍ട്ടി നേതാവ് സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ കുലശേഖരം,വടശ്ശേരി, കൊട്ടാരം എന്നിവിടങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയയ്യും. ടി.എം.സി അദ്ധ്യക്ഷന്‍ ജി.കെ. വാസന്‍ കരിങ്കല്‍ ജംഗ്ഷനിലെ പരിപാടിയില്‍ പങ്കെടുക്കും. . 27ന് രാത്രി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി കന്യാകുമാരിയില്‍ എത്തും. 28 ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ കുളച്ചലില്‍ യോഗത്തല്‍ സംസാരിക്കും. ഏപ്രില്‍ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്ര താരങ്ങളും കന്യാകുമാരിയിലെ വിവിധ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കുകൊള്ളും.