പലതരം അച്ചാറുകള്‍ നമ്മള്‍ വീടുകളില്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ബീറ്റ്റൂട്ട് കൊണ്ട് ഒരു അച്ചാര്‍ തയ്യാറാക്കി നോക്കിയാലോ. വളരെ രുചികരമായ രീതിയില്‍ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങള്‍
ബീറ്റ്രൂട്ട് -1 വലുത്
വെള്ളുതുള്ളി -5 -6അല്ലി
ഇഞ്ചി അരിഞത്- 3/4ടീസ്പൂണ്‍
പച്ചമുളക് -3( വട്ടത്തില്‍ അരിഞ് എടുക്കുക)
കറിവേപ്പില -1/2 തണ്ട്
മുളക്പൊടി -2-3 ടീസ്പൂണ്‍(എരിവിനനുസരിച്ച്‌ ക്രമീകരിക്കാം)
മഞള്‍പൊടി -1/4 ടീസ്പൂണ്‍
കായപൊടി – 1/2 ടീസ്പൂണ്‍
ഉലുവാപൊടി -1/4 ടീസ്പൂണ്‍
വിനാഗിരി – 5-7 ടീസ്പൂണ്‍
പഞ്ചസാര -2 നുള്ള്
എണ്ണ,ഉപ്പ്, കടുക് -പാകത്തിനു
തയ്യാറാക്കുന്ന വിധം
ബീറ്റ്രൂട്ട് ഗ്രേറ്റ് ചെയ്ത് എടുക്കുക.(അതല്ലെങ്കില്‍ കനം കുറച്ച്‌ നുറുക്കി ഒന്ന് അപ്പ ചെമ്ബില്‍ വച്ച്‌ ചെറുതായി ഒന്ന് ആവി കയറ്റി വക്കുക.)
പാനില്‍ എണ്ണ ചൂടാക്കി ( കുറച്ച്‌ കൂടുതല്‍ എണ്ണ ഒഴിക്കണം). ബീറ്റ്രൂട്ട് ഇട്ട് നന്നായി ഇളക്കി,പാകത്തിനു ഉപ്പും ചേര്‍ത്ത്വെള്ളമൊക്കെ വലിഞ് നല്ല ഡ്രൈ ആയി ,ചെറുതായി വറുത്ത പോലെ ആകുന്ന വരെ ഇളക്കി എടുക്കുക.ഇങ്ങനെ ഡ്രൈ ആക്കി എടുത്താല്‍ അച്ചാര്‍ കൂടുതല്‍ കാലം കേട് കൂടാതെ ഇരിക്കും. ശേഷം ബീറ്റ്രൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക.അതെ എണ്ണയില്‍ തന്നെ ( എണ്ണ കൂടുതല്‍ ആണെങ്കില്‍ കുറച്ച്‌ മാറ്റി ആവശ്യത്തിനു ഉപയോഗിക്കാം)കടുക് പൊട്ടിച്ച്‌ കറിവേപ്പില, പച്ചമുളക്, വെള്ളുതുള്ളി അരിഞത്, ഇഞ്ചി അരിഞത് ഇവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം പൊടികള്‍ ചേര്‍ത്ത് കരിയാതെ മൂപ്പിക്കുക.പൊടികള്‍ മൂത്ത ശേഷം ബീറ്റ്രൂട്ട് ചേര്‍ത്ത് ഇളക്കുക. നന്നായി ഇളക്കി യോജിപ്പിച്ച്‌ വിനാഗിരി കൂടെ ചേര്‍ത്ത് ഇളക്കുക.ഉപ്പ് നോക്കീട്ട് പോരെങ്കില്‍ മാത്രം ചേര്‍ക്കുക.അവസാനം.പഞ്ചസാര കൂടെ ചേര്‍ത്ത് ഇളക്കുക