വേനലും ചൂടും എത്തിയതോടെ യാത്രകളും വര്‍ധിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും സുരക്ഷാ മുന്‍കരുതലുകളോടുകൂടിയാണ് ഇപ്പോള്‍ യാത്രകള്‍. തണുപ്പു നിറഞ്ഞ ഇടങ്ങളാണ് ഇപ്പോള്‍ യാത്രകളിലെ താരം. ചൂടില്‍ നിന്നും രക്ഷപെട്ടുള്ള യാത്രകളായതിനാല്‍ ഹില്‍ സ്റ്റേഷനുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
എന്നാല്‍ നാട്ടിലെ ചൂ‌ട് ഒന്നും ബാധിക്കാതെ നില്‍ക്കുന്ന ഗുല്‍മാര്‍ഗ് ആണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയിലെ ഹോട്ടസ്റ്റ് ഡെസ്റ്റിനേഷന്‍. വിന്‍ററിലെ മഞ്ഞുവീഴ്ച ഇവിടെ ഇപ്പോഴും തുടരുന്നതിനാല്‍ ഗുല്‍മാര്‍ഗിലേക്കും ഇവിടുത്തെ പ്രസിദ്ധമായ സ്കീയിങ് ആസ്വദിക്കുവാനുമായി നിരവധി സഞ്ചാരികളാണ് ബാഗ് ബാക്ക് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകളനുസരിച്ച്‌ ഗുല്‍മാര്‍ഗിലെ ഹോട്ടലുകളെല്ലാം മാര്‍ച്ച്‌ മുതല്‍ ഏപ്രില്‍ പകുതി വരെ ബുക്കിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൊവിഡ് കാരണം വിദേശ വിനോദ യാത്രകള്‍ മുടങ്ങിയ മുംബൈയില്‍ നിന്നും ഡെല്‍ഹിയില്‍ നിന്നുള്ളവരുമാണ് ഗുല്‍മാര്‍ഗില്‍ മുന്‍കൂട്ടി ബുക്കിങ് നടത്തിയിരിക്കുന്നത്.
അധികം സാഹസികരല്ലാത്ത, ഒരു വര്‍ഷം നീണ്ട വീട്ടിലിരുപ്പില്‍ നിന്നും യാത്രകള്‍ക്കായി എത്തിച്ചേരുന്ന സാഹസിക സഞ്ചാരികളാണ് ഗുല്‍മാര്‍ഗില്‍ അധികവും എത്തുന്നത്. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന കാഴ്ചകളും ഒപ്പം സുരക്ഷിതമാണെന്ന തേന്നലുമാണ് കാശ്മീരിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നത്.
ഗുല്‍മാര്‍ഗിലെ 29 ഓളം ഹോട്ടലുകളും റിസോര്‍ട്ടുകളും മാര്‍ച്ചിലെ ബുക്കിങ് പൂര്‍ത്തിയാക്കി. ഭൂരിഭാഗം ഹോട്ടലുകള്‍ക്കും ഏപ്രില്‍ പകുതി വരെ പുതിയ ബുക്കിങ് നടത്തുവാന്‍ സാധിക്കാത്ത വിധത്തില്‍ റിസര്‍വേഷന്‍ നടന്നു കഴിഞ്ഞു.
റോസ്‌വുഡ് ഹോട്ടല്‍ ഏപ്രില്‍ 10 വരെ ബുക്ക് ചെയ്യ്ത് കഴിഞ്ഞു. , മാര്‍ച്ച്‌ അവസാനം വരെ ഖൈബര്‍ ഹോട്ടലും , ജെ‌കെ‌ടി‌ഡി‌സി ഹട്‌സിന് മാര്‍ച്ച്‌ വരെ ബുക്കിംഗും വിന്‍റേജിന് ഏപ്രില്‍ 13 വരെ ബുക്കിങ് പൂര്‍ണ്ണമാണ്. അന്താരാഷ്ട്ര യാത്രകള്‍ക്കു മാര്‍ച്ച്‌ 31 വരെ നീട്ടിയിരിക്കുന്ന വിലക്ക് കാരണം ആഭ്യന്തര യാത്രകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ശ്രീനഗര്‍, പഹല്‍ഗാം, സോണ്‍മാര്‍ഗ് എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികലെ പ്രതീക്ഷിക്കുന്നുണ്ട്. അടുത്തിടെ നിരവധി ബോളിവുഡ് താരങ്ങളും ഗുല്‍മാര്‍ഗ് സന്ദര്‍ശിച്ചിരുന്നു.