ന്യൂയോർക്ക്∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ ഇവന്റ് ശനിയാഴ്ച 6 ന് രാവിലെ 10 മുതൽ 12 വരെ (ന്യൂയോർക്ക് സമയം). സൂമിൽ നടക്കും.

"കോവി‍ഡ് -19 സൈക്കോളജിക്കൽ ഇംപാക്ട് ഓൺ മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ് "-എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സൈക്യാട്രി മെഡിക്കൽ ഡയറക്ടർ ഡോക്ടർ റെജി ആറ്റുപുറത്ത് പ്രഭാക്ഷണം നടത്തുന്നു. മുൻ നഴ്സിങ് അസോസിയേഷൻ ഭാരവാഹി ലീലാമ്മ അപ്പുക്കുട്ടന്റെ പുത്രനാണു ഡോ.റെജി. സെമിനാറിന്റെ പാനലിസ്റ്റുകളായി ഷൈല റോഷിൻ , ജയാ തോമസ് എന്നിവർക്കു പുറമെ പരിപാടിയുടെ എംസി ജെസ്സി കുര്യൻ ആയിരിക്കും.

ഈ മഹാമാരിയുടെ കാലത്തു പാൻഡമിക് മനുഷ്യ മനസ്സിൽ ഉണ്ടാകുന്ന മാനസിക ആഘാതത്തെക്കുറിച്ചും പരിഹാരത്തെ കുറിച്ചും ചർച്ച ചെയ്യുന്നു .സെമിനാറിൽ പങ്കെടുക്കുന്ന നഴ്സുമാർക്കു രണ്ടു മണിക്കൂർ കോണ്ടാക്ട് അവേഴ്സ് ലഭിക്കും.

എല്ലാവരും സൂം മീറ്റിങ്ങിലേക്കു റജിസ്റ്റർ ചെയ്തു പങ്കെടുക്കണമെന്നു നഴ്സസ് അസോസിയേഷൻ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് നഴ്സസ് അസോസിഷൻ പ്രസിഡെന്റ് അന്ന ജോർജ് 646 732 6143 ഷൈല പോൾ പി ആർ ഒ :