മസ്ക്കറ്റ്: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഒമാന്‍. ഇതിന്‍റെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. ലെബനോന്‍, സുഡാന്‍, സൗത്ത്​ ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ടാന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലി​യോണ്‍, എതോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താത്ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഒമാന്‍ സുപ്രീം കമ്മിറ്റിയുടെതാണ് തീരുമാനം.ഫെബ്രുവരി 25 അര്‍ധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തില്‍ വരും. പതിനഞ്ച് ദിവസത്തേക്കാണ് നിലവില്‍ വിലക്ക്. ഒമാനിലേക്കുള്ള യാത്രയ്ക്ക് രണ്ടാഴ്ച മുമ്ബ് ഈ രാജ്യങ്ങള്‍ വഴി സഞ്ചരിച്ച ആളുകള്‍ക്ക് അടക്കം വിലക്ക് ബാധകമാകും.

ഒമാനി പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക്​ വിലക്ക്​ ബാധകമായിരിക്കില്ല