കൊ​ച്ചി: എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നും അ​നു​മ​തി ന​ല്‍​കു​ന്ന​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം പൂ​ര്‍​ത്തി​യാ​യി. പി​റ​വം സ്വ​ദേ​ശി അ​ഡ്വ. ജി​ബു. പി. ​തോ​മ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ നി​യ​മ​പ​ര​മാ​യി അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദ​ത്തി​നാ​യി ഹ​ര്‍​ജി ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.