തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനമെടുത്ത് സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍. മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി സമര്‍പ്പിച്ചതിനു ശേഷം രാജിക്കത്ത് നല്‍കാനാണ് തീരുമാനമെന്ന് അദേഹവുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.

ആരോഗ്യപരമായി കാരണങ്ങളാലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. വിഎസ് ഇന്നലെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ആലപ്പുഴയിലെ വീട്ടിലേക്കു മടങ്ങനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചികിത്സ സൗകര്യത്തിനായി തിരുവനന്തപുരത്ത് തന്നെ തുടരും. ബാര്‍ട്ടണ്‍ഹില്ലിലെ വസതിയിലേക്കാണ് താമസം മാറിയത്. 2016 ഓഗസ്റ്റിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ വിഎസിനെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്.