ശാസ്താംകോട്ട :പതിനാറാമത് സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന ബ്രൂക്ക് എക്സലൻസ് അവാർഡ്- 2021, ശ്രീ. പി. വിജയൻ ഐ. പി. എസ്., ഡോ. സഞ്ജയ്‌ രാജു എന്നിവർക്കു ജനുവരി ഒൻപത് രാവിലെ 10 ന് സ്കൂൾ അങ്കണത്തിൽ വച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ
51000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും.ഈ
അധ്യയനവർഷത്തിൽ വിവിധ മേഖലകളിലും, മത്സരങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്യും.
‘ ധ്വനി – സുഖദസംഗീതം ‘- എന്ന പേരിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ കലാസന്ധ്യ വൈകുന്നേരം 5 മണിക്ക് സമൂഹമാധ്യമങ്ങൾ വഴിയായി സംപ്രേഷണം ചെയ്യുമെന്ന് ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ അറിയിച്ചു.