യു.എ.ഇ.യിലെ സ്കൂളുകളില്‍ പഠനം ഇന്ന് മുതല്‍ പുനരാരംഭിക്കും.രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെയായിരിക്കുമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂളുകളില്‍ നേരിട്ടെത്തിയും ഓണ്‍ലൈന്‍ ക്ലാസുകളും സമന്വയിപ്പിച്ചാണ് ദുബായില്‍ പഠനം പുനരാരംഭിക്കുന്നതെന്ന് ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഷാര്‍ജയിലും ഹൈബ്രിഡ് പഠനരീതി പിന്തുടരാമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് യു.എ.ഇ.യില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുക. കോവിഡ് സാഹചര്യം വിലയിരുത്തി സ്കൂളുകളില്‍ നേരിട്ടെത്തിയുള്ള പഠനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ അറിയിക്കും.