ഖത്തറില്‍ വാണിജ്യ മന്ത്രാലയം ഖത്തര്‍ നാഷ്ണല്‍ ടൂറിസം കൗണ്‍സിലുമായി ചേര്‍ന്ന് മൂന്ന് ബീച്ച്‌ റിസോര്‍ട്ടുകള്‍ വികസിപ്പിക്കുന്നു. റാസ് ബറൂഖില്‍ 315,598 മീറ്ററിലായി 48 മുറികളുള്ള റിസോര്‍ട്ട്, ഫുവൈറിത്തില്‍ 74,279 ചതുരശ്ര മീറ്ററില്‍ 32 മുറികളുള്ള റിസോര്‍ട്ട്, ബിന്‍ ഗാനമില്‍ 86,549 ചതുരശ്ര മീറ്ററില്‍ 70 മുറികളുള്ള റിസോര്‍ട്ട് എന്നിവയാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.

ഈ മൂന്ന് പ്രധാന പദ്ധതികളിലേക്കും നിക്ഷേപകരെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ജനുവരി 13ന് നടക്കും. സാമ്ബത്തിക മേഖല വൈവിധ്യവല്‍ക്കരിക്കുക എന്ന ഖത്തര്‍ നാഷ്ണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് ഈ പദ്ധതി. മന്ത്രാലയം അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.