ഡാലസ് ∙ ഡാലസ് സൗഹൃദ വേദിയുടെ ക്രിസ്മസ് & ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി മൂന്നിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മുതൽ ഏഴു മണി വരെ നടക്കും. സൂം പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന ഈ യോഗത്തിൽ എൽസി ശങ്കരത്തിൽ ക്രിസ്മസ്–ന്യൂ ഇയർ സന്ദേശം നൽകും. 1970-ൽ അമേരിക്കയിലെത്തിയ എൽസി ശങ്കരത്തിൽ അധ്യാപനത്തിലും, എഞ്ചിനീറിങ്ങിലും മാസ്റ്റർ ബിരുദങ്ങൾ സമ്പാദിച്ചിട്ടുണ്ട്. ന്യൂയോർക്ക് കൗണ്ടിയിൽ എഞ്ചിനിയറായി ദീർഘകാലത്തെ സേവനത്തിനു ശേഷം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.

വെരി.റവ.യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പായുടെ സഹധർമണിയാണ് എൽസി ശങ്കരത്തിൽ. മലയാള സാഹിത്യത്തിൽ കഥയും കവിതയും ലേഖങ്ങളും എഴുതി ധാരളം പുരസ്‌കാരങ്ങൾ വാരി കൂട്ടിയിട്ടുള്ള എൽസി യാക്കോബാ സഭയുടെ ന്യൂ യോർക്ക് ഭദ്രാസനത്തിൽ നിരവധി സ്ഥാനമാനങ്ങൾ വഹിച്ചിട്ടുണ്ട്.

പ്രസിഡന്റ് സുകു വറുഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന സൂം മീറ്റിംഗിൽ സെക്രട്ടറി അജയകുമാർ സ്വാഗതം പറയും. സാറാ ചെറിയാൻ, എബി മക്കപ്പുഴ, ജോൺസൻ തലച്ചൂർ എന്നിവർ ക്രിസ്മസ് ആശംസകൾ നൽകും. വിവിധ കലാപരിപാടികൾ ലൈവ് ആയി സൂം പ്ലാറ്റുഫോമിലൂടെ ദൃശ്യമാക്കുവാൻ ഷീബ മത്തായി & ടീം വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നു.