അനിൽ മറ്റത്തികുന്നേൽ

സൗത്ത് ഫ്ലോറിഡ : മലയാളത്തിലെ ജനപ്രീയ ചാനലായ ഏഷ്യാനെറ്റിലൂടെ കഴിഞ്ഞ 18 വർഷങ്ങളായി പ്രക്ഷേപണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ട് ആപ്പിന് സൗത്ത് ഫ്ലോറിഡയിൽ പുതിയ പ്രൊഡക്ഷൻ ടീം തയ്യാറായി. വര്ഷങ്ങളോളം വിഷ്വൽ മീഡിയയിൽ പ്രവർത്തിച്ച് അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിതനായ എബി ആനന്ദ് (പ്രൊഡക്ഷൻ ഹെഡ്) ന്റെ നേതൃത്വത്തിലാണ് പുതിയ പ്രൊഡകഷൻ ടീം പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. സാബു മത്തായി (ക്യാമറ), സിജി ഡെന്നി (കറസ്‌പോണ്ടന്റ്), സിനി ഡാനിയേൽ (കറസ്‌പോണ്ടന്റ്), ദിയ ഡെന്നി (കറസ്‌പോണ്ടന്റ്), എന്നിവരും സൗത്ത് ഫ്ലോറിഡയിലെ വിശേഷങ്ങൾ യു എസ് വീക്കിലി റൌണ്ട് അപ്പിലൂടെ ലോകമെമ്പാടുമുള്ള ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി എത്തിക്കും. മാധ്യമ രംഗത്തും സാമൂഹ്യ രംഗത്തും വർഷങ്ങളുടെ പരിചയ സമ്പത്തുമായി എത്തുന്ന ഈ പുതിയ ടീം, അടിമുടി പുതുമകളോടെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന റൌണ്ട് അപ്പിന്, കൂടുതൽ ചാരുത നൽകും.

ഏഷ്യാനെറ്റിലെ സീനിയർ പ്രൊഡ്യൂസർ ശ്രീ എം ആർ രാജൻ ചീഫ് പ്രൊഡ്യൂസർ ആയും, സുരേഷ് ബാബു ചെറിയത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും , രാജു പള്ളത്ത് പ്രോഗ്രാം ഡയറക്ടർ / പ്രൊഡ്യൂസർ ആയും, മാത്യു വർഗ്ഗീസ് ഓപ്പറേഷൻസ് മാനേജരായും അനിൽ മറ്റത്തികുന്നേൽ എക്സികുട്ടീവ് ന്യൂസ് എഡിറ്ററായും യുഎസ് വീക്കിലി റൌണ്ട് അപ്പിനെ നയിക്കുന്നു. ഡോ സിമി ജെസ്റ്റോ, ആഷാ മാത്യു, സുമി പ്രോമോദ് എന്നിവർ സെഗ്മെന്റ് കോർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ് യു എസ് എ , ബി സി ടി മെഡിക്കൽസ് ന്യൂയോർക്ക്, സിറ്റിവൈഡ് മോർഗേജ് ചിക്കാഗോ & ഫ്ലോറിഡ, അറ്റോർണി സ്റ്റീവ് ക്രിഫൈസ് ചിക്കാഗോ, ജോസഫ് ഡെന്റൽ ക്ലിനിക്ക് ചിക്കാഗോ എന്നിവരാണ് പരിപാടികളുടെ മുഖ്യ പ്രായോജകർ.

ലൈഫ് ആൻഡ് ഹെൽത്ത് , അമേരിക്കൻ കാഴ്ച്ചകൾ, അമേരിക്കൻ കിച്ചൺ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പതിനെട്ടു വർഷത്തെ പ്രവർത്തനപാരമ്പര്യവും, വർഷങ്ങളായി ഒന്നാം സ്ഥാനത് തുടരുന്ന ഏഷ്യാനെറ്റിന്റെ മികവും തുടർന്നുകൊണ്ടിരിക്കുന്ന യുഎസ് വീക്കിലി റൌണ്ട് അപ്പിന്റെ മുന്നോട്ടുള്ള പ്രയാണം ശക്തമാക്കുവാൻ സൗത്ത് ഫ്ലോറിഡയിൽ സജ്ജമായിരിക്കുന്ന ടീം സഹായകമാകും എന്ന് പ്രോഗ്രാം ഡയറക്ടറും പ്രൊഡ്യൂസറുമായ രാജു പള്ളത്ത് അറിയിച്ചു. താമ്പാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോണി തോമസിന്റെ നേതൃത്വത്തിലുള്ള നോർത്ത് ഫ്ലോറിഡ ടീമും പുതിയ സൗത്ത് ഫ്ലോറിഡ ടീമും സുസജ്‌ജമായിരിക്കുന്നതോടെ ഫ്ലോറിഡയിലെ മലയാളി സമൂഹത്തിലെ വിശേഷങ്ങൾ കൂടുതൽ സമഗ്രമായി പ്രേക്ഷകർക്കായി എത്തിക്കുവാനുള്ള അവസരമാണ് സംജാതമായിരിക്കുന്നത് എന്ന് ഒപ്പേറഷൻസ് മാനേജർ മാത്യു വർഗ്ഗീസ് അറിയിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും ന്യൂയോർക്ക് സമയം 8.30 pm നാണ് ( ഇന്ത്യൻ സമയം ശനിയാഴ്ച്ച 7.00 am ) എപ്പിസോഡ് സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. കൂടാതെ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ ഫേസ്ബുക് പേജിലൂടെ എല്ലാ ശനിയാഴ്ച്ചയും 8 .30 pm (ന്യൂയോർക്ക്) മുതൽ എപ്പിസോഡ് കാണുവാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക രാജു പള്ളത്ത് asianetusnews@gmail.com, +1(732) 429 9529.