ചെ​ന്നൈ: നി​വ​ര്‍ ചു​ഴ​ലി​ക്കാ​റ്റ്​ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യാ​ണെ​ന്ന്​ ചെ​ന്നൈ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ബു​ധ​നാ​ഴ്​​ച മു​ന്ന​റി​യി​പ്പു ന​ല്‍​കി. മ​ണി​ക്കൂ​റി​ല്‍ 155 കി​ലോ​മീ​റ്റ​ര്‍​വ​രെ വേ​ഗ​ത്തി​ല്‍ ചെ​ന്നൈ​ക്ക​ടു​ത്ത മ​ഹാ​ബ​ലി​പു​ര​ത്തി​നും കാ​ര​ക്ക​ലി​നു​മി​ട​യി​ല്‍ വ്യാ​ഴാ​ഴ്​​ച പു​ല​ര്‍​ച്ച ചു​ഴ​ലി​ക്കാ​റ്റ്​ തീ​രം തൊ​ടും. ത​മി​ഴ്​​നാ​ട്, ആ​ന്ധ്ര, പു​തു​ച്ചേ​രി ക​ട​ലോ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ അ​തി​ജാ​ഗ്ര​ത​യി​ലാ​ണ്. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​മു​ണ്ട്.

2015ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ മു​ഖ്യ​കാ​ര​ണ​മാ​യെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ട്ട ചെ​മ്ബ​ര​പാ​ക്കം ഡാ​മി​ലെ ജ​ല​നി​ര​പ്പ്​ ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ല്‍ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം ആ​യി​രം ഘ​ന അ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടു. അ​ഡ​യാ​റി​െന്‍റ ക​ര​ക​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.

ര​ണ്ടു ദി​വ​സ​മാ​യി ചെ​ന്നൈ ന​ഗ​ര​ത്തി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും പേ​മാ​രി തു​ട​രു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ അ​ണ്ണാ​ശാ​ലൈ, ചി​റ്റി​ല​പാ​ക്കം, മേ​ട​വാ​ക്കം, താ​മ്ബ​രം, എ​ഗ്​​മോ​ര്‍ ഭാ​ഗ​ങ്ങ​ളി​ലെ നൂ​റു​ക്ക​ണ​ക്കി​ന്​ വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി. ചെ​ന്നൈ, ക​ട​ലൂ​ര്‍, ചെ​ങ്ക​ല്‍​പ​ട്ട്, തി​രു​വാ​രൂ​ര്‍, കാ​ഞ്ചി​പു​രം, നാ​ഗ​പ​ട്ട​ണം, ത​ഞ്ചാ​വൂ​ര്‍, പു​തു​ക്കോ​ട്ട, മ​യി​ലാ​ടു​തു​റൈ, വി​ഴു​പ്പു​റം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ല്‍ ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​യി​രി​ക്ക​യാ​ണ്. വ​ട​ക്ക​ന്‍ ത​മി​ഴ​ക ക​ട​ലോ​ര ജി​ല്ല​ക​ളി​ല്‍ 987 ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളി​ലാ​യി ​ 24,166 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. വ്യാ​ഴാ​ഴ്​​ച ചെ​ന്നൈ ഉ​ള്‍​പ്പെ​ടെ 13 ജി​ല്ല​ക​ളി​ല്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

വ്യാ​ഴാ​ഴ്​​ച ത​മി​ഴ്​​നാ​ട്ടി​ല്‍ 27 എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ള്‍ ഒാ​ടി​ല്ലെ​ന്ന്​ ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. വി​മാ​ന സ​ര്‍​വി​സു​ക​ളും നി​ര്‍​ത്തി. സ​ബ​ര്‍​ബ​ന്‍ ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി. പു​തു​ച്ചേ​രി​യി​ല്‍ ന​വം​ബ​ര്‍ 28വ​രെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.