വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോ​ക​ത്ത് കോ​വി​ഡ് ബാധയെ തുടര്‍ന്ന് മ​ര​ണ​ത്തിന് കീഴടങ്ങിയവരുടെ എണ്ണം 14.25 ല​ക്ഷ​വും പിന്നിട്ടു . ലോ​ക​ത്ത് ഇ​തു​വ​രെ 1,425,843 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു . ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,981 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

പു​തി​യ​താ​യി 605,568 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60,701,013 ആ​യി ഉ​യ​ര്‍​ന്നു. 42,017,703 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

17,257,467 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യില്‍ കഴിയുന്നത് . ഇ​തി​ല്‍ 103,894 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.