തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളടക്കം ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുന്നു. എല്ലാ നേതാക്കളും ചേര്‍ന്നുണ്ടാക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ച മാനദണ്ഡം പാലിക്കണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി പ്രതികരിക്കുകയുണ്ടായി.

പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ കമ്മിറ്റിയെ വച്ചിരുന്നു. തന്റെ ശ്രദ്ധയില്‍പ്പെട്ട പരാതികളെല്ലാം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വന്തമായി ആരും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച്‌ വരരുതെന്ന് നേരത്തെ നിര്‍ദ്ദേശിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ആര്‍എംപിയുമായുള്ള നീക്ക് പോക്കിനെക്കുറിച്ച്‌ അറിയില്ല. ഇക്കാര്യം ഡിസിസിയോ യുഡിഎഫ് ജില്ലാ നേതൃത്വമോ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.