ല​ഡാ​ക്ക്: ചൈ​നീ​സ് അ​തി​ര്‍​ത്തി​യി​ല്‍ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ നീ​ക്ക​വു​മാ​യി ഇ​ന്ത്യ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് ര​ണ്ടു ഡ്രോ​ണു​ക​ള്‍ നാ​വി​ക​സേ​ന വാ​ട​ക​യ്ക്ക് എ​ടു​ത്തു.

എം​ക്യു 9 ബി ​സീ ഗാ​ര്‍​ഡി​യ​ന്‍ ഡ്രോ​ണു​ക​ളാ​ണ് ഇ​ന്ത്യ അ​മേ​രി​ക്ക​യി​ല്‍​നി​ന്നു താ​ത്കാ​ലി​ക​മാ​യി വാ​ങ്ങി​യ​ത്. ഇ​വ​രെ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ല്‍ വി​ന്യ​സി​ക്കാ​നാ​ണ് നാ​വി​ക​സേ​ന ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഈ ​ഡ്രോ​ണു​ക​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ജ​ന​റ​ല്‍ ആ​റ്റോ​മി​ക്സ് നി​ര്‍​മി​ച്ച ഈ ​പ്രി​ഡേ​റ്റ​ര്‍ ബി ​ഡ്രോ​ണു​ക​ള്‍ നി​ല​വി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ രാ​ജാ​ളി നേ​വ​ല്‍ എ​യ​ര്‍ സ്റ്റേ​ഷ​നി​ലാ​ണു സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

ഈ ​മാ​സം തു​ട​ക്ക​ത്തി​ലാ​ണ് ഡ്രോ​ണു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ല്‍ ഇ​വ മി​ഷ​നു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​താ​യും നാ​വി​ക​സേ​നാ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു.