താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ അജ്ഞാതരോഗം മൂലം മൂന്നാഴ്ചയ്ക്കിടെ മരിച്ചത് 27 പേര്. ഇവരിലേറെയും സ്ത്രീകളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനീഷ് രംഗെയാണ് ഇക്കാര്യം അറിയിച്ചത്.
40-45 പ്രായമുള്ളവരാണു മരിച്ചത്. ഷാഹാപുര്‍ താലൂക്കില്‍ പത്തുപേരും മുര്‍ബാദിലും പരിസരപ്രദേശങ്ങളിലുമായി 17 പേരും മരിച്ചു. പനിയാണ് ആദ്യം ബാധിക്കുക.
തുടര്‍ന്ന് നിരവധി പ്രാവശ്യം രക്തം ഛര്ദിച്ചാണു മരണം. എലിപ്പനിയുടേതിനു സമാനമാണു രോഗലക്ഷണങ്ങളെന്നു ഡോ. മനീഷ് പറഞ്ഞു.നാലു മരണം എലിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.