അഡ്ഡിസ് അബാബ: ആഫ്രിക്കയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 2 ദശലക്ഷം കടന്നു. കൊവിഡുമായി ബന്ധപ്പെട്ട് ആഫ്രിക്കയില്‍ ഇതുവരെ 49,412 പേര്‍ മരിച്ചിട്ടുണ്ട്. ആഫ്രിക്ക സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്‌ 2,057,001 പേരെയാണ് ആഫ്രിക്കയില്‍ രോഗം ബാധിച്ചിട്ടുള്ളത്.
17,37,277 പേര്‍ ആഫ്രിക്കയില്‍ രോഗമുക്തരായി.

സൗത്ത് ആഫ്രിക്ക, മൊറോക്കൊ, ഈജിപ്ത്, എത്ത്യോപ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടതല്‍ രോഗബാധിതരുള്ളത്.

സൗത്ത് ആഫ്രിക്കയില്‍ നിലവില്‍ 7,65,409 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ മരിച്ചതും ഇവിടെത്തന്നെ, 20,845 പേര്‍.
അടുത്തത് മൊറോക്കോയാണ്, 3,20,962 കൊവിഡ് ബാധിതരാണ് അവിടെയുള്ളത്. 5,256 പേര്‍ അവിടെയും മരിച്ചു. ഈജിപ്തില്‍ 1,12,676 കൊവിഡ് ബാധിതരാണ് ഉള്ളത്. 6,535 പേര്‍ മരിച്ചു.

ആഫ്രിക്കയടെ തെക്കന്‍ മേഖലയെയാണ് രോഗം കൂടുതല്‍ ബാധിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതും മരിച്ചതും ഇവിടെത്തന്നെ. തൊട്ടടുത്ത് വടക്കാന്‍ ആഫ്രിക്ക