ദില്ലി: കൊവാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് ന്യൂമോണിയ ബാധിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാരത് ബയോടെക്ക്. യുവാവിന് ന്യൂമോണിയ ബാധിച്ചത് വാക്സിന്‍ കുത്തി വച്ചത് കൊണ്ടല്ലെന്ന് ഭാരത് ബയോടെക്ക് വിശദീകരിച്ചു.

ആദ്യ ഘട്ട പരീക്ഷണത്തിലാണ് 35 കാരന് ന്യൂമോണിയ ബാധിച്ചത്. എന്നാല്‍ ഇത് മരുന്നിന്റെ പ്രതിപ്രവര്‍ത്തനമല്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.

പാര്‍ശ്വഫലം കൊണ്ടല്ല യുവാവിന് അസുഖം വന്നത് എന്ന് വ്യക്തമായതിനാലാണ് ഡിസിജിഐ തുടര്‍ ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കിയത്. മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കമ്ബനി വ്യക്തമാക്കി. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിലയിരുത്തുമ്ബോള്‍ കൊവാക്സിന്‍ അറുപത് ശതമാനം ഫലപ്രദമാണെന്നും മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.