ചെന്നൈ: ട്രെയിനിന്റെ എഞ്ചിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒന്‍പതാം ക്ലാസുകാരനായ ജ്ഞാനേശ്വരനാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലായിരുന്നു സംഭവം.

തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ എഞ്ചിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജ്ഞാനേശ്വരന്‍ ഹൈ വോള്‍ട്ടേജ് പവര്‍ ലൈനില്‍ തട്ടിയത്. ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ ജ്ഞാനേശ്വരന്‍ തത്ക്ഷണം മരിച്ചു. നിലവില്‍ കുട്ടിയുടെ മൃതദേഹം തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.