റിയാദ്: സൗദിയില്‍ ഇന്ന് 441 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 20 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.7408 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 804 പേര്‍ ഗുരുതരാവസ്ഥയിലാണ്.

ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,52,601 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,39,568 ആയി ഉയര്‍ന്നു.