തിരുവനന്തപുരം: സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസെടുത്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്.തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ പങ്കുവച്ചെന്ന് കാണിച്ചാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്. മ്യൂസിയം പോലീസ് ഉടന്‍ തന്നെ കേസ് സൈബര്‍ ക്രൈം പോലീസിന് കൈമാറും.

നേരത്തെ, ശാന്തിവിള ദിനേശനെതിരെ ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ പല തവണ അധിക്ഷേപിക്കുന്നതായി ഭാഗ്യലക്ഷ്മി പരാതിയില്‍ ആരോപിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് മറ്റൊരു യൂട്യൂബറായ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.