ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ5,314 പരിശോധനകളിലായി 211 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 173 പേര്‍ ഖത്തറില്‍ ഉള്ളവരും 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ കോവിഡ് രോബാധിതരുടെ ആകെ എണ്ണം 1,32,150 ആയി.

രാജ്യത്ത് 240 പേര്‍ക്കു കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തര്‍ 1,29,124 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,795പേരാണ്. ഇതില്‍ 378 പേര്‍ മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഗുരുതരാവസ്ഥയിലുള്ളത് 41 രോഗികളാണ്. 9,65,389 പരിശോധനകളാണ് ഇതുവരെ ഖത്തര്‍ നടത്തിയത്.