സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 6037 പേര്‍ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ.

തൃശൂര്‍ -964
എറണാകുളം -594
തിരുവനന്തപുരം -625
ആലപ്പുഴ -686
കോഴിക്കോട് -664
മലപ്പുറം -547
കൊല്ലം -469
കണ്ണൂര്‍ -306
കോട്ടയം -385
പാലക്കാട് -189
പത്തനംതിട്ട -206
കാസര്‍ഗോഡ് -172
ഇടുക്കി -137
വയനാട് -93
81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.