കാസർഗോഡ് സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരത്താണ് സംഭവം. നീലേശ്വരം വള്ളിക്കുന്ന് സ്വദേശി പ്രകാശനാണ് മരിച്ചത്. നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

കാസർഗോഡ് എ ആർ ക്യാമ്പിലാണ് പ്രകാശൻ ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുൻപാണ് ബേക്കൽ സ്റ്റേഷനിൽ നിന്ന് എ ആർ ക്യാമ്പിലേക്ക് പ്രകാശനെ സ്ഥലം മാറ്റിയത്