എം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പകർപ്പ് പുറത്ത്. 2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് മൊഴി പകർപ്പിൽ പറയുന്നു.

കള്ളക്കടത്ത് സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ സ്വപ്നയെ സഹായിച്ചിട്ടില്ല. സ്വപ്‌നയോടൊപ്പം മുന്ന് തവണ വിദേശയാത്ര നടത്തിയെന്നും യുഎഇ റെഡ്ക്രസന്റുമായി സാമ്പത്തിക സഹായം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. 2017ൽ ക്ലിഫ് ഹൗസിൽ സ്വപ്‌നോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓർമയില്ലെന്നും എം ശിവശങ്കർ വെളിപ്പെടുത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൊഴിപ്പകർപ്പിൽ പറയുന്നു.