കൊവിഡ് ഡ്യൂട്ടി ഉൾപ്പെടെ സർക്കാർ അമിത സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നുവെന്നാരോപിച്ച് ഡോക്ടർമാർ ഇന്ന് മുതൽ പ്രതിഷേധത്തിലേക്ക്. ഇന്ന് മുതൽ അധിക ജോലികളിൽ നിന്ന് വിട്ടു നിൽക്കുമെന്ന്സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി.

എന്നാൽ, രോഗീപരിചരണത്തേയുംകൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധം.ആരോഗ്യപ്രവർത്തകരുടെകുറവ് പരിഹരിക്കുക, തുടർച്ചയായ കൊവിഡ് ഡ്യൂട്ടിക്കു ശേഷം ലഭിച്ചിരുന്ന അവധി പുനഃസ്ഥാപിക്കുക തുടങ്ങി മുന്നോട്ട് വെച്ച ആവശ്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.

എല്ലാവിധ കൊവിഡേതര ട്രെയിനിംഗുകളും, വെബിനാറുകളും, ഡ്യൂട്ടി സമയത്തിനുശേഷമുള്ള സൂം മീറ്റിംഗുകളും പരിശീലന പരിപാടികളും ബഹിഷ്‌കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.