മിസിസാഗ ∙ പുതുതലമുറയെ കൃഷിയും കൃഷിരീതികളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടീം കനേഡിയൻ ലയൺസ്‌ ഏർപ്പെടുത്തിയ ‘അഗ്രി ചലഞ്ച് -2020’ അവാർഡുകൾ കേരള പിറവി ദിനത്തിൽ പ്രഖ്യാപിക്കും. നവംബർ ഒന്ന് ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് ഫേസ്ബുക്ക് പേജിലൂടെയാണ് അവാർഡുകൾ പ്രഖ്യാപിക്കുക .

മേയിൽ വിക്ടോറിയ ദിനത്തിൽ തുടക്കം കുറിച്ച് പല ഘട്ടങ്ങളിലായി സെപ്റ്റംബർ അവസാനം വരെ നടന്ന മത്സരത്തിൽ നൂറ്റിയിരുപതോളം കുടുംബങ്ങളാണ് പങ്കെടുത്തത് . മികച്ച കനേഡിയൻ മലയാളി കർഷകനുള്ള ലയൺസ് കർഷകശ്രീ, മികച്ച വെജ്റ്റബിൾ ഗാർഡനുള്ള ലയൺസ് കർഷകമിത്ര, മികച്ച പൂത്തോട്ടത്തിനുള്ള ഉദ്യാനാശ്രേഷ്ഠ, മോസ്റ്റ് പോപ്പുലർ ഫാർമർ, മോസ്റ്റ് പ്രോമിനന്റ് ഫാർമർ പുരസ്കാരങ്ങളാണ് സമ്മാനിക്കുന്നത്.

ലയൺസ് കർഷകശ്രീ പുരസ്കാര ജേതാവിന് റിയൽറ്റർ മോൻസി തോമസ് നൽകുന്ന 501 ഡോളറും ലയൺസ് കർഷകമിത്രയ്ക്ക് ടോമി കോക്കാട്ടിന്റെ കേരളാ കറി ഹൗസ്സ് നൽകുന്ന 251 ഡോളറും ഉദ്യാനാശ്രേഷ്ഠയ്ക്ക് ജയാസ് ട്യൂട്ടറിങ് നൽകുന്ന 251 ഡോളറുമാണ് നൽകുക. ലോ ഓഫിസ് ഓഫ് റ്റീനാ ബെലെന്റാണ് മോസ്റ്റ് പോപ്പുലർ ഫാർമർ, മോസ്റ്റ് പ്രോമിനന്റ് ഫാർമർ വിജയികൾക്ക് കാഷ് പ്രൈസ് നൽകും.

ടീം കനേഡിയൻ ലയൺസിന്റെ ഫേസ്ബുക്ക് പേജ്- www.facebook.com/teamcanadianlions/